ചെങ്ങന്നൂർ: കർമ്മോജ്ജ്വലവും ധീരവുമായ നിലപാടിൽ ഉറച്ചുനിന്ന് കഴിഞ്ഞ കാൽനൂറ്റാണ്ട് കാലം എസ്.എൻ.ഡി.പി യോഗത്തെ സുവർണ കാലഘട്ടത്തിലേക്ക് നയിച്ച യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചെങ്ങന്നുർ എസ്.എൻ.ഡി.പി.യൂണിയന്റെ സമ്പൂർണ പിന്തുണ ഉണ്ടെന്ന് യൂണിയൻ ചെയർമാൻ അനിൽ അമ്പാടിയും കൺവീനർ അനിൽ പി.ശ്രീരംഗംവും പറഞ്ഞു.
ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന യോഗ നേതൃത്വത്തിന്റെ ചടുതലയാർന്ന സംഘടനാ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകാപരമാണ്. കോടതിവിധി വളച്ചൊടിച്ച് സമുദായ അംഗങ്ങളിൽ തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുന്നവർ സമുദായം ഒറ്റപ്പെടുത്തിക്കഴിഞ്ഞവർ മാത്രമാണ്.
സംയുക്ത യോഗത്തിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നുർ യൂണിയന്റെ സമ്പൂർണ പിന്തുണ യോഗ നേതൃത്വത്തിനു നൽകി ക്കൊണ്ടുള്ള പ്രമേയം യുണിയൻ കൺവീനർ അനിൽ. പി. ശ്രീരംഗം അവതരിപ്പിച്ചു.
യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, അഡ്. കമ്മിറ്റി അംഗങ്ങളായ കെ.ആർ. മോഹനൻ, എസ്.ദേവരാജൻ, ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, എം.പി സുരേഷ്, അനിൽ കണ്ണാടി, യൂത്തുമൂവ് മെന്റ് യൂണിയൻ പ്രസിഡന്റ് ദേവദാസ്, വൈസ് പ്രസിഡന്റ് ഷോൺ മോഹൻ, സെക്രട്ടറി രാഹുൽ രാജ്, വനിതാ സംഘം യൂണിയൻ കോഓർഡിനേറ്റർ ശ്രീകലാ സന്തോഷ്, പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീനാ അനിൽ, വൈദിക സമിതി യൂണിയൻ ചെയർമാൻ സൈജു പി സോമൻ, കൺവീനർ ജയദേവൻ കെ.വി, ധർമ്മസേന കോർഡിനേറ്റർ വിജിൻരാജ്, സൈബർ സേന യുണിയൻ ചെയർമാൻ പ്രദീപ് ചെങ്ങന്നൂർ, കൺവീനർ ശരണ്യ. എസ് എന്നിവർ പ്രസംഗിച്ചു.