ചെങ്ങന്നൂർ: എൻ.എസ്.എസ് താലൂക്ക് യുണിയന്റെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതര സാങ്കേതിക രംഗത്തും പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവും കാഷ് അവാർഡും നൽകി.
യുണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ പി.എൻ.സുകുമാര പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ്, കമ്മിറ്റി അംഗങ്ങളായ കെ.ബി പ്രഭ, വി.കെ രാജേന്ദ്രൻ പിള്ള, പ്രതിനിധി സഭാ അംഗങ്ങളായ ഉളനാട് ഹരികുമാർ, പ്രൊഫ.വി.കെ. ഗോപാലകൃഷ്ണപണിക്കർ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ വി.കെ രാധാകൃഷ്ണൻ നായർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സി.ദീപ്തി എന്നിവർ പ്രസംഗിച്ചു.