കലഞ്ഞൂർ: ഗവ.സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കുട്ടികളിൽ സ്‌പെഷ്യൽ ഫീസും പൊതു പരീക്ഷകളുടെ ഫീസും അടയ്ക്കാൻ സാമ്പത്തികമായി പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ ഹിന്ദി ക്ലബ് രംഗത്ത്. പൂർവ വിദ്യാർത്ഥി ദിലിന്റെ സഹായത്തോടെ സ്‌നേഹധാര 2022 എന്ന പദ്ധതിയിലൂടെയാണിത്. പ്രിൻസിപ്പൽ സക്കീന. എം സഹായധനം ഏറ്റുവാങ്ങി. ഓൺലൈനായി നടന്ന ഹിന്ദിക്ളബ് വാർഷിക സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കലഞ്ഞുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി .വി .പുഷ്പവല്ലി യോഗം ഉദ്ഘാടനം ചെയ്തു, സജയൻ ഓമല്ലൂർ, രാജേഷ് എസ് .വള്ളിക്കോട്, അശാസജി, രമാ സുരേഷ്, ദിലിൻ, ഷീലാ വിജയൻ, സതീഷ് കുമാർ, എസ് .ലാലി, ടി .നിർമ്മല ,ജിമ്മി ജോർജ്ജ്, വിജേഷ് .വി, ഫിലിപ്പ് ജോർജ്, ആർ. മുരളീധരൻ നായർ, അനിൽ. വി, പി. ജയ ഹരി, മനോഹരൻ നായർ, പ്രശാന്ത് കോയിക്കൽ, അംജിത്, പ്രദീപ് കുമാർ .ജെ, ഗിരിധർ പ്രദീപ് എന്നിവർ പ്രസംഗിച്ചു.