1
റിപ്പബ്ലിക് ദിനത്തിൽ ശ്രീനാരായണഗുരുവിനെ ഫ്ലോട്ടിന് കേന്ദ്ര ഗവൺമെൻറ് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെഎസ്കെടിയു ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കടമ്പനാട് : ശ്രീനാരായണ ഗുരുവിനെ ഉൾപ്പെടുത്തിയുള്ള പ്ലോട്ടിന് റിപ്പബ്ലിക്ക് ദിന പരേഡിൽ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.കെ.ടി.യു നേതൃത്വത്തിൽ തുവയൂർ ജംഗ്ഷനിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി.അജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എസ് ക്യഷ്ണ കുമാർ, എസ്.ഷിബു, ജി.രാജേന്ദ്രൻ. മിനി അച്ചൻകുഞ്ഞ്, ബിജു.പി.സഖറിയ, ജി.സുനിൽകുമാർ, സി. കൃഷ്ണദാസ്, എം.ജി.രവീന്ദ്രൻ, ബി.ഹരികുമാർ എന്നിവർ സംസാരിച്ചു.