 
തിരുവല്ല: കോൺഗ്രസ് ഓതറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷപരിപാടികൾ കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഓതറ സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡന്റ് എം. കെ. രഘുനാഥ്, മാത്യൂസ് ജെ. ഉച്ചാരുന്നിൽ, സി. ടി. ഈപ്പൻ, ബോബൻ കണ്ണങ്ങാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ അനിൽ ബാബു, എം. എസ്. മോഹനൻ, ബിജി ബെന്നി, സി. ജി. സജി, സോമനാഥൻ, രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.