 
പത്തനംതിട്ട: ദേശീയ മലമ്പനി നിർമ്മാർജ്ജന പരിപാടിയുടെ ഫീൽഡ് തല പ്രവർത്തനങ്ങളുടെ ഫലമായി തുമ്പമൺ പഞ്ചായത്ത് മലമ്പനി വിമുക്തമായെന്ന് തുമ്പമൺ പ്രസിഡന്റ് റോണി സഖറിയ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ശ്രീകല, മലേറിയ എലിമിനേഷൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പഞ്ചായത്ത് അംഗങ്ങളായ കെ.കെ അമ്പിളി, ജി.ഗിരീഷ് കുമാർ, ഷിനു മോൾ, ബീന വർഗീസ്, മോനി ബാബു, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുഴുവേലിൽ, പി.ആർ.ഷീജ. ബിജി. പി. റെജി, എസ്. വിജയശ്രീ, വി.വി ശ്രീല, ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.