attack
ആക്രമണത്തിൽ തകത്ത ബോർഡ്

തിരുവല്ല: നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങൾക്കും ബാങ്കിനും നേരേ ആക്രമണം നടത്തിയ സംഭവത്തിൽ യുവാവ് പിടിയിലായി. എസ്.സി.എസ് ജംഗ്‌ഷന് സമീപം എം.സി.റോഡരികിലെ സ്ഥാപനങ്ങളുടെ ബോർഡുകളും ബാങ്കിന്റെ ജനൽചില്ലുമാണ് ഇന്നലെ ഇന്നലെ പുലർച്ചെയോടെ അടിച്ചുതകർത്തത്. ന്യൂയോർക്ക് ഫാസ്റ്റ് ഫുഡ്, ഔഷധി, അശ്വനി ഫാർമസി, അൽമ പേപ്പർമാർട്ട്, ഫെഡറൽ ബാങ്ക് എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. അൽമ പേപ്പർ മാർട്ടിലെ എയർ കണ്ടീഷനും കേടുപാട് വരുത്തിയിട്ടുണ്ട്. അടിച്ചു തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന ഇരുമ്പ് പൈപ്പ് അൽമ പേപ്പർ മാർട്ടിന് മുമ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് പിടിയിലായതെന്നും ഇയാളെ ജാമ്യത്തിൽ വിട്ടയച്ചതായും പൊലീസ് പറഞ്ഞു.