പത്തനംതിട്ട: രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെ അവകാശങ്ങളും ഭരണഘടനയുടെ ഉറപ്പുകളാണെന്ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റും ഹൈക്കോടതി മുൻ ജഡ്ജിയുമായ ജസ്റ്റിസ് പി .കെ. ഷംസുദ്ദീൻ പറഞ്ഞു. കേരള ശാന്തി സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക്കും ഭരണഘടനയും" എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ഉപഭോക്തൃ കമ്മിഷൻ പ്രസിഡന്റ് ഡി .ബി. ബിനു, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ , ടി. എച്ച്. സിറാജുദ്ദീൻ, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ജോസ് വി. ദേവസി, പി. രാമചന്ദ്രൻ നായർ, റെജി മലയാലപ്പുഴ, ശശികുമാർ, ഷീജ ഇലന്തൂർ, ഹംസ ബാംഗ്ലൂർ, അനുപമ സതീഷ് എന്നിവർ പ്രസംഗിച്ചു