പ്രമാടം : മൈലപ്ര കൃഷിഭവൻ പരിധിയിലുള്ള ഏത്തവാഴ കർഷകർക്ക് വാഴ ഒന്നിന് 10.50 രൂപ നിരക്കിൽ സബ്സിഡി നൽകുന്നു. 50 വാഴയിൽ കൂടുതലുള്ള കർഷകർ കരമടച്ച രസീത്, ബാങ്ക് പാസ് ബുക്ക് ,ആധാർ എന്നിവയുടെ പകർപ്പുമായി അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.