28-reji-panickamuri
മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റെജി പണിക്കമുറി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തപ്പോൾ.

പത്തനംതിട്ട: ജില്ലാ സഹകരണ ആശുപത്രിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. പന്തളത്ത് പ്രവർത്തിക്കുന്ന സഹകരണ ആശുപത്രിയുടെ പ്രസിഡന്റായി ഭാനുദേവൻ നായർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മല്ലപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗം റെജി പണിക്കമുറിയും വിജയിച്ചു. വിജയികളെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാർ എന്നിവർ അഭിനന്ദിച്ചു.