അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനമാഘോഷിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മുരളി കുടശനാട് പതാക ഉയർത്തി. ഹരികൃഷ്ണൻ,സുരേഷ് ബാബു,അഖിൽ വർഗീസ്,ഷമീർ മാമ്പള്ളി എന്നിവർ പ്രസംഗിച്ചു.ദേശഭക്തിഗാനാലാപനമത്സരവും നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് കൗൺസിൽ അംഗം എസ്.അൻവർഷ സമ്മാനവിതരണം നടത്തി.