പ്രമാടം : ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മകൻ ജിഷ്ണുവിനെതിരെ പൊലീസ് എടുത്ത കള്ളക്കേസ് പിൻക്കലിക്കണമെന്ന് ആവശ്യപ്പെട്ട് മാതാവ് വാഴമുട്ടം ഈസ്റ്റ് ശശി ഭവനിൽ ഗീതാ ശശികുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞ 17ന് വി.കോട്ടയം കുരിശ് ജംഗ്ഷനിലാണ് സംഭവം. ബൈക്കിൽ പൂങ്കാവിലേക്ക് പോകുമ്പോൾ കാറിൽ എത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം ജിഷ്ണുവിനെ ആക്രമിക്കുകയായിരുന്നെന്നും രാഷ്ട്രീയ സ്വാധീനത്താൽ അക്രമികൾക്ക് അനുകൂല നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.