പന്തളം: കോൺഗ്രസ് പന്തളം വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് വേണുകുമാരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ കെ. ആർ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ ,വി.എം അലക്‌സാണ്ടർ ,കെ.എൻ രാജൻ ,പി പി ജോൺ, റഹിം റാവുത്തർ, കോശി കെ മാത്യൂ.രാജു, ബ്ലസൻ, സുരേന്ദ്രൻ ,രവീന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയിൽ പ്രസിഡന്റ് ജോസ് കെ. തോമസ് ദേശീയ പതാക ഉയർത്തി. കെ.പി. ഭാസ്‌കരൻ പിള്ള, റിട്ട. ഡിവൈ.എസ്.പി എൻ.ടി. ആനന്ദൻ, ശശി പന്തളം എന്നിവർ പ്രസംഗിച്ചു.
കെ.പി.സി.സി ന്യൂന പക്ഷ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേത്യത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി . ജില്ലാ ചെയർമാൻ അഡ്വ.ഷാജി കുളനട ഉദ്ഘാടനം ചെയ്തു. അബ്ദുൾ കലാം ആസാദ്, സോളമൻ വരവുകാലായിൽ, പഴകുളം നാസർ ,അഡ്വ. സൽമാൻ സാബു, കാട്ടുർ അഷറഫ്, സലീം പെരുനാട് ,ഷാനവാസ് പെരിങ്ങമല ,ജമീല മുഹമ്മദ്. ജാക്കി ഷ് ബെന്നി. എന്നിവർ പ്രസംഗിച്ചു.