പന്തളം: 2021-22 വർഷത്തെ പദ്ധതി റിവിഷൻ ഇതുവരെ പാസാക്കാത്തതിനാൽ പന്തളം നഗരസഭ പ്രതിസന്ധിയിലാണെന്ന് എൽ.ഡി.എഫ് ആരോപിച്ചു. കാർഷിക, ആരോഗ്യ, പൊതുമരാമത്ത്, വെറ്ററിനറി മേഖലകളിലെ പദ്ധതികൾ നടപ്പിലായില്ല. ഒരു വ്യക്തിഗതാനുകൂല്യങ്ങളും നൽകുവാൻ കഴിയുന്നില്ല. പദ്ധതി നിർവഹണത്തിൽ ഏറെ പിന്നിലാണ് നഗരസഭ . വീടില്ലാത്തവർക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ പി.എം.എ.വൈ . ആറാം ഡി.പി.ആർ നടപ്പിലാക്കാത്തതിനാൽ ഏഴാം ഡി.പി..ആർ. നഷ്ടപ്പെട്ടു. കുഴികക്കൂസ് മാറ്റി സെപ്ടിടാ ങ്കാക്കുവാനുള്ള പദ്ധതിയും, ശൗചാലയ നിർമ്മാണ പദ്ധതിയും നഷ്ടപ്പെട്ടു . പട്ടികജാതി ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. വീട് മെയിന്റനൻസ് ഉൾപ്പെടെ ഒരു വ്യക്തിഗതാനുകൂല്യവും നൽകിയിട്ടില്ല. മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചതിനാൽ മാലിന്യം മുട്ടാർ നീർച്ചാലിൽ നിക്ഷേപിച്ചുതുടങ്ങിയിരിക്കുന്നു. നോൺ റോഡ് ഫണ്ട് ഇരുപത്തിനാല് ശതമാനം കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന സർക്കാർ നിർദ്ദേശം പാലിച്ചിട്ടില്ല. ബി.ജെ.പി. ഭരണ സമിതി രാജിവെയ്ക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ ലസിതാ നായർ ആവശ്യപ്പെട്ടു.