
പത്തനംതിട്ട: തുമ്പമൺ ഗ്രാമപഞ്ചായത്തിനെ മലമ്പനി വിമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ശ്രീകല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമ്പിളി കെ.കെ., ഗിരീഷ് കുമാർ ജി., ഷിനുമോൾ., ബീനാവർഗീസ്, മോനി ബാബു , ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുഴുവേലിൽ, ഷീജ. പി.ആർ, പി.ആർ. ഒ. ബിജി. ജ. റെജി, ജെ.എച്ച്.ഐ.വിജയശ്രീ.എസ്, ശ്രീല. വി.വി, ആശ ഗ്രൂപ്പ് ലീഡർ ശാന്തകുമാരി എന്നിവർ പ്രസംഗിച്ചു.