അടൂർ: കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും അടൂർ, പന്തളം ബ്ലോക്ക്‌ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ഓൾ ഇന്ത്യ നെറ്റ്‌വർക്ക് ഓർഗാനിക് ഫാർമിംഗിന്റെ ഭാഗമായി 35 പട്ടികജാതി കർഷകർക്ക് ചേന നടീൽ വസ്തുക്കളുടേയും ജൈവ വളങ്ങളുടേയും വിതരണോദ്ഘാടനം ഏറത്ത് പഞ്ചയാത്തു വൈസ് പ്രസിഡന്റ് ശ്രീജകുമാരി നിർവഹിച്ചു. പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ പൂതകുഴി. വാർഡ് മെമ്പർ സൂസൻ ശശികുമാർ. കൃഷി ഓഫീസർ ആർ.ബി.ഗ്രീഷ്മ.അസിസ്റ്റന്റ് കൃഷി ഓഫീസർ പോൾ പി.ജോസഫ്.സി.ടി.സി.ആർ.ഐ സീനിയർ ടെക്‌നിഷ്യൻ മാരായ ബി.സതീശൻ.ഡി ടി.രജിൻ.കൃഷി അസിസ്റ്റന്റ് കിരൺ, അഖിൽ കുമാർ എന്നിവർ പങ്കെടുത്തു.