
പത്തനംതിട്ട : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജില്ലാ പൊലീസ് ഓഫീസ് വളപ്പിലും ദേശീയ പതാക ഉയർത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ദേശീയപതാക
ഉയർത്തുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്തു. അഡിഷണൽ എസ്.പി എൻ. രാജൻ, ഡി.സി.ആർ.ബി ഡിവൈ.എസ്.പി എ.സന്തോഷ്‌കുമാർ, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.വി രമേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പൊലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റുകളിലെ ഓഫീസർമാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പൊലീസ് സായുധ ക്യാമ്പ് ആസ്ഥാനത്തും പതാക ഉയർത്തി.