
പത്തനംതിട്ട : കൊവിഡ് രോഗബാധിതരുടെ എണ്ണം വർദ്ധിച്ചതിനാലും കാറ്റഗറി സിയിൽ ജില്ല ഉൾപ്പെട്ടതിനാലും 15 മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ. അനിതാകുമാരി അറിയിച്ചു. ജില്ലയിൽ ഈ വിഭാഗത്തിൽ 48884 പേരാണുള്ളത്. ഇതിൽ 34806 പേർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ട്. ഇനിയും വാക്‌സിൻ എടുക്കാത്തവർ എത്രയും വേഗം സ്വീകരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിൻ നൽകുകയുള്ളു. 31നകം അർഹരായ എല്ലാ വിദ്യാർത്ഥികളും വാക്‌സിനേഷൻ സ്വീകരിച്ച് സഹകരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു.