
പത്തനംതിട്ട : കക്കാട് പവർ ഹൗസിന്റെ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ 25 മുതൽ ഫെബ്രുവരി 25 വരെ വീണ്ടും വൈദ്യുതോത്പാദനം നിറുത്തിവച്ചതിനാൽ മൂഴിയാർ ഡാമിന്റെ ജലനിരപ്പ് ഏതു സമയത്തും പരമാവധി ജലനിരപ്പായ 192.63 മീറ്ററായി ഉയരുന്നതിനുള്ള സാഹചര്യമുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി മൂഴിയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ പരമാവധി 30 സെന്റി മീറ്റർ എന്ന തോതിൽ ഉയർത്തി 50 കുമെക്‌സ് എന്ന നിരക്കിൽ ഏതുസമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. കക്കാട്ടാറിന്റെയും മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരു കരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണം.