അടൂർ : കോൺഗ്രസ് തെങ്ങുംതാര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു, വാർഡ് പ്രസിഡന്റ് സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റോസമ്മാ സെബാസ്റ്റ്യൻ പതാക ഉയർത്തി

ഏറത്ത് 4,5 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി ഡി. സി. സി ജനറൽ സെക്രട്ടറി എസ്. ബിനു ദേശീയപതാക ഉയർത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ.കണ്ണപ്പൻ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് മെമ്പർ സൂസൻ ശശികുമാർ , കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ജയചന്ദ്രൻ ,ബാലചന്ദ്രൻ, രാജൻ .ബി, ബാബു, ഉദയഭാനു, മജിൻ, എൻ .മണി, റഹ്മത്ത്, ബിന്ദുരാജ്, സാംകുട്ടി,പൈലി തടത്തിൽ എന്നിവർ പ്രസംഗിച്ചു.

പറക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി എസ്. ബിനു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പൊന്നച്ചൻ മാതിരംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു.