
പത്തനംതിട്ട : കൊവിഡ് പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യവിഭാഗം തയാറാക്കിയ പോസ്റ്ററുകൾ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പ്രകാശനം ചെയ്തു. അസിസ്റ്റന്റ് കളക്ടർ സന്ദീപ് കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതാകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ് ശ്രീകുമാർ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എ. സുനിൽകുമാർ, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ വി.ആർ. ഷൈലാഭായി തുടങ്ങിയവർ പങ്കെടുത്തു.