കോഴഞ്ചേരി : മെഴുവേലി ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈൻ ടെക്‌നോളജി ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള വാക്ക് ഇൻ ഇന്റർവ്യു 31ന് രാവിലെ 11 ന് നടക്കും. യോഗ്യത- പ്രസ്തുത ട്രേഡിൽ എൻ.ടി.സിയും മൂന്നു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സി.യും ഒരുവർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ഫാഷൻ ഡിസൈൻ ടെക്‌നോളജിയിൽ ഡിപ്ലോമയും രണ്ടു വർഷ പ്രവൃത്തി പരിചയവും ഡിഗ്രിയും ഒരു വർഷ പ്രവൃത്തി പരിചയവും. ഫോൺ. 0468 2259952.