
പത്തനംതിട്ട : വിദ്യാഭ്യാസ വായ്പയ്ക്ക് ഈ വർഷം അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്തതും യോഗ്യതാ വിഷയങ്ങളിൽ 60 ശതമാനം മാർക്ക് ലഭിച്ചിട്ടുള്ളതുമായ അപേക്ഷകർക്കായുള്ള വിദ്യാഭ്യാസ വായ്പാ അദാലത്ത് ഫെബ്രുവരി 5ന് ഓൺലൈനായി നടത്തുമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അറിയിച്ചു. ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ അവരുടെ അപേക്ഷകൾ, മാർക്ക് ലിസ്റ്റ് കോപ്പി, വിദ്യാലക്ഷ്മി പോർട്ടലിൽനിന്ന് ലഭിച്ച അപേക്ഷയുടെ കോപ്പി, അഡ്മിഷൻ ലഭിച്ചതിനുള്ള രേഖകൾ എന്നിവ സഹിതം adalath.pta@gmail.com എന്ന ഇ മെയിലിലേക്ക് 31 ന് മുമ്പായി അയയ്ക്കണം.