 
ചെങ്ങന്നൂർ: കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പിരളശേരി യൂണിറ്റ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധ യോഗം നടത്തി. പദ്ധതിയുടെ ഡി.പി.ആർ. കത്തിച്ചു. യൂണിറ്റ് പ്രസിഡന്റ് ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി, മാത്യൂസ് ജോർജ്, ജേക്കബ് വർഗീസ്, എൽസി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
വെണ്മണി: കെറെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി പുന്തല യൂണിറ്റ് പ്രതിഷേധ യോഗവും, ഡി.പി.ആർ. കത്തിക്കലും നടത്തി. യൂണിറ്റ് പ്രസിഡന്റ് എൻ.ആർ. ശ്രീധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, ടി. കോശി, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.