തിരുവല്ല: കെ റെയിൽ പദ്ധതി നടപ്പാക്കുമ്പോൾ പരിസ്ഥിതിക്ക് ആഘാതം ഉണ്ടാകുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെ പൂർണമായി ഒഴിവാക്കണമെന്ന് ഹാബേൽ ഫൗണ്ടേഷൻ വാർഷികസമ്മേളനം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അദ്യക്ഷത വഹിച്ചു. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ അല്മായ സെക്രട്ടറി ഡോ.സൈമൺ ജോൺ ഉദ്ഘാടനം ചെയ്തു. റവ.ജോൺ മാത്യു, റവ. ജോയ്സ് ജോൺ,കെ. ബാബു മോഹൻ,ജോസഫ് ചാക്കോ,കെ.സി.ജോൺ, ദിലീപ് കുമാർ, റോയി വർഗീസ്, എന്നിവർ പ്രസംഗിച്ചു.