28-ellukrishi

പന്തളം: പൂഴിക്കാട് ശാസ്താം പടി ഏലയിലെ 25 ഏക്കറോളം വരുന്ന സ്ഥലത്ത് എള്ളുകൃഷി തുടങ്ങി. വർഷംതോറും വർദ്ധിച്ചുവരുന്ന ഭക്ഷ്യ എണ്ണകളുടെ ആഭ്യന്തര ഉപഭോഗം കണക്കിലെടുത്ത് എണ്ണക്കുരു വിളകളുടെ ഉൽപാദനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ എണ്ണക്കുരുവിന്റെയും എണ്ണപ്പനയുടെയും ദേശീയ മിഷൻ വികസനോന്മുഖമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് പന്തളത്ത് കൃഷി തുടങ്ങിയത്.കർഷകനായ പന്തളം കണ്ണന്റെ നേതൃത്വത്തിലാണ് കൃഷി. തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്ത എള്ളിനങ്ങളായ റ്മവ് 67,കേരള കാർഷിക സർവകലാശാലയുടെ തിലക് എന്നീ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.

ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു .
.പന്തളം നഗരസഭ ചെയർപേഴ്‌സൺ സുശീല സന്തോഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷിവിജ്ഞാന കേന്ദ്രം മേധാവിയും സീനിയർ സയന്റിസ്റ്റുമായ ഡോ. സി. പി. റോബർട്ട് ,അടൂർ നഗരസഭ ചെയർമാൻ റ്റി.ഡി സജി, എ.പി.ജയൻ, പഴകുളം ശിവദാസൻ, ആർ.ജ്യോതികുമാർ,.രഘു പെരുമ്പുളിക്കൽ, പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു,പന്തളം അസിസ്റ്റന്റ് കൃഷി ഡയറക്ടർ ഷീജ, കൃഷി ഓഫീസർ , സൗമ്യ ശേഖർ,കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷലിസ്റ്റ് വിനോദ് മാത്യു എന്നിവർ പ്രസംഗിച്ചു.