 
പത്തനംതിട്ട : കെ റെയിൽ അഴിമതിയിൽ മുങ്ങിയ തട്ടിപ്പ് പദ്ധതിയാണെന്നും കേരളത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുമെന്നും പാരിസ്ഥിതിക പ്രശ്‌നങ്ങൾ രൂക്ഷമാക്കുമെന്നും മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി അഭിപ്രായപ്പെട്ടു.
സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാനത്തുടനീളം നടത്തിയ ഡി.പി.ആർ കത്തിക്കൽ സമരപരിപാടി പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ മുഖ്യപ്രസംഗം നടത്തി. എസ്. രാധാമണി, ബിനുബേബി, സംസ്ഥാന വനിതാ കൺവീനർ ശരണ്യാ രാജ് എന്നിവർ പ്രസംഗിച്ചു.