day
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവല്ല ജോയ്ആലുക്കാസ് അങ്കണത്തിൽ മുനിസിപ്പൽ കൗൺസിലർ മാത്യു ചാലക്കുഴി പതാകയുയർത്തുന്നു.

തിരുവല്ല: രാജ്യത്തിന്റെ 73 -ാമത് റിപ്പബ്ലിക് ദിനം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. കോൺഗ്രസ് പെരിങ്ങര മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന പരിപാടി ഡി.സി.സി ജനറൽസെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി ഉദ്ഘാടനം ചെയ്തു. എ.കെ. രവി അദ്ധ്യക്ഷത വഹിച്ചു.

തിരുവല്ല കിഴക്കുംമുറി 780-ാം നമ്പർ എൻ.എസ്.എസ്. കരയോഗം റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് ആർ. ജയകുമാർ പതാക ഉയർത്തി. സെക്രട്ടറി സന്തോഷ് പുതുവന അദ്ധ്യക്ഷത വഹിച്ചു. ധർമ്മചന്ദ്രൻപിള്ള, പ്രമോദ്കുമാർ, അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുവല്ല ജോയ്ആലുക്കാസ് അങ്കണത്തിൽ മുനിസിപ്പൽ കൗൺസിലർ മാത്യു ചാലക്കുഴി പതാകയുയർത്തി. ട്രാഫിക് എസ്.ഐ. ഹരികുമാർ റ്റി.ഡി, എ.എസ്.ഐ. ബ്രിജേഷ് കുമാർ കെ.ആർ, ഹെഡ് കോൺസ്റ്റബിൾ രതീഷ് എസ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി.റാഫേൽ, ജ്വല്ലറി അസിസ്റ്റന്റ് മാനേജർ രാകേഷ് പി, ജോളി സിൽക്‌സ് അസിസ്റ്റന്റ് മാനേജർ വിജയ് പോൾ, പി.ആർ.ഓ ടി.സി.ലോറൻസ് എന്നിവർ പങ്കെടുത്തു.