28-sob-mariamma-abraham
മറിയാമ്മ ഏബ്രഹാം

കീഴ്‌വായ്പൂര് പെരുമ്പ്രാമാവ്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമ്മയും മകനും മരിച്ചു. പുത്തൻപുരയ്ക്കൽ പരേതനായ പി. എം. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ എബ്രഹാമും (94) മകൻ ശമുവേൽ എബ്രഹാം (അച്ചൻകുഞ്ഞ് 52) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.15ന് മറിയാമ്മയും ഇന്നലെ രാവിലെ 9. 15ന് മകൻ ശുമവേലും മരിച്ചു. ശമുവേൽ എബ്രഹാം അവിവാഹിതനാണ്. മറിയാമ്മ ഏബ്രഹാം വാലാങ്കര വെട്ടിക്കൽ കുടുംബാംഗമാണ്. മറ്റുമക്കൾ: ഏബ്രഹാം മത്തായി (ആധാരം എഴുത്ത്, മല്ലപ്പള്ളി), പി. വി .വർഗീസ് (ഇവാഞ്ചലിസ്റ്റ്), തോമസ് എബ്രഹാം (ആധാരം എഴുത്ത്, മല്ലപ്പള്ളി), പരേതയായ ലീലാമ്മ. മരുമക്കൾ: സൂസമ്മ മാത്യു , ബീന തോമസ്, റാന്നി നെല്ലിക്കമൺ ദാനിയേൽ, പരേതയായ വത്സമ്മ വർഗീസ്. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച രാവിലെ 12ന് പരയ്ക്കത്താനം ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ.