 
മല്ലപ്പള്ളി :കൊറ്റൻകുടി - വാഴക്കാല റോഡിന്റെ നിർമ്മാണം പൂർത്തിയാകുന്നു. 650 മീറ്റർ റീടാറിംഗ്, 450 മീറ്റർ റോഡിന് ഇരുവശത്തെയുംഓടകളുടെ നിർമ്മാണം, രണ്ടിടങ്ങളിൽ റോഡിന് മദ്ധ്യത്തിലെ കോൺക്രീറ്റിംഗും അടങ്ങുന്ന 3.5 മീറ്റർ വീതി വരുന്ന റോഡ് ഇതോടെ പണികൾ പൂർത്തിയാകും . 2019 - 20 പദ്ധതി വർഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി.എം.എൽ.ആർ.ആർ.എ പദ്ധതിയിൽ ) അനുവധിച്ച 10 ലക്ഷം രൂപയുടെ ടെണ്ടർ എടുക്കാൻ കൺട്രഷൻസ് വർക്കേഴ്സ് തയാറാകാഞ്ഞതാണ് പദ്ധതി നടത്തിപ്പിന് കാലതാമസം നേരിട്ടത്.