as

കോന്നി: റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം കെ.യു.ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുലേഖ വി.നായർ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, സ്കൂൾ മാനേജർ എൻ. മനോജ്, പ്രിൻസിപ്പൽ സുനിൽ ആർ, ഹെഡ്മിസ്ട്രസ് ശശികല വി. നായർ, എസ്. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.