മല്ലപ്പള്ളി : മല്ലപ്പള്ളി ടൗണിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി വൈദ്യുതി മുടക്കം പതിവാകുന്നു. ചില സമയത്ത് മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങുന്നത്. തുടർച്ചയായുള്ളവൈദ്യുതി മുടക്കത്തിൽ വലയുന്നത് കൂടുതലും വ്യാപാരികളാണ്. ഇന്നലെ ഉച്ചയ്ക്ക് 12ന് പോയ വൈദ്യുതി പിന്നീട് വന്നത് വൈകിട്ട് 6.30നാണ്. വ്യാപാരികൾ ആവട്ടെ കൂടിയ വൈദ്യുതി നിരക്ക് നൽകുകയും. ഇത്തരത്തിൽ വൈദ്യുതി മുടക്കം ഉണ്ടാകുമ്പോൾ അവർക്കുണ്ടാകുന്ന നാശനഷ്ടങ്ങളും നിരവധിയാണ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വൈദ്യുതി ബില്ല് മുടങ്ങിക്കിടക്കുന്ന ആളുകളുടെ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫ്യൂസ് ഊരാനായി കെ.എസ്.ഇ.ബിയുടെ ഉദ്യോഗസ്ഥർ എത്തിയിരുന്നു. ഇടവിട്ടുള്ള വൈദ്യുതി മുടക്കത്തിനെതിരെ
അടിയന്തരമായി ഉദ്യോഗസ്ഥർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് വ്യാപാരികളുടേയും നാട്ടുകാരുടേയും ആവശ്യം.