അടൂർ: ഐ.എച്ച് ആർ ഡിയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക, ശമ്പള വിതരണത്തിലെ അനിശ്ചിതാവസ്ഥ പരിഹരിക്കുക, സേവന വേതന വ്യവസ്ഥകളിലെ പോരായ്മ പരിഹരിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എച്ച്.ആർ.ഡി എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ അടൂർ എൻജിനീയറിംഗ് കോളജിൽ ജീവനക്കാർ ധർണ നടത്തി. പ്രസിഡന്റ് ടി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമിതി അംഗം മനു രാജേന്ദ്രൻ ,കെ.ജി ബിജു, എൽ റൂബൽ, എൻ കൃഷ്ണൻ കുട്ടി, ജി ഗിരീഷ്, എന്നിവർ പ്രസംഗിച്ചു.