റാന്നി: ദേശീയവിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പിലാക്കപ്പെടുമ്പോൾ സ്കൂളിൽ അറബി ഭാഷ പഠനം അവഗണിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കേരള അറബിക് മുൻഷീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.തമീമുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷിബു ചെപ്പള്ളി അദ്ധ്യക്ഷനായി. സെക്രട്ടറി അൻവർ മുണ്ടക്കയം, യഹിയകുട്ടി, ഷമീമ എന്നിവർ സംസാരിച്ചു. ഷിബു ചേപ്പള്ളി (പ്രസിഡണ്ട്) , ടി.എം അൻവർ (സെക്രട്ടറി) ആഷിക് ഇലാഹി ( ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു.