study
കവിയൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കവിയൂർ പഞ്ചായത്തിൽ പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് പഠനോപകരണ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഡി ദിനേശ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. 2021-22 സാമ്പത്തിക വർഷം 6 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി നീക്കിവച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി ഗോപി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലിൻസി മോൻസി, അച്ചു സി.എൻ, സിന്ധു ആർ.സി.നായർ, സിന്ധു വി.എസ്, അനിതാ സജി, ശ്രീകുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സിനികുമാരി, എസ്.സി പ്രമോട്ടർ ശ്രീദേവി എന്നിവർ സംസാരിച്ചു.