പത്തനംതിട്ട : പ്രിൻസിപ്പൽ കൃഷി ഓഫീസിൽ പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചില ജീവനക്കാർ ഫലം കാത്തിരിക്കുകയും ചെയ്യുന്നതിനാൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശപ്രകാരം ഒാഫീസ് താൽക്കാലികമായി അടച്ചു. ജീവനക്കാർ അത്യാവശ്യ ജോലികൾ ഓൺലൈൻ മുഖേന ചെയ്യുകയും ജോലി സമയം ഫോണിൽ ലഭ്യമായിരിക്കുകയും വേണമെന്ന നിർദേശമുണ്ട്.