29-dr-sunil
ഡോ. എം.എസ്. സുനിൽ ഭവനരഹിതരായി കുടിലിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 235 മത് സ്‌നേഹഭവനം മൈലപ്ര, വല്യയന്തി, കല്ലുകാലായിൽ സജിതക്കുംകുടുംബത്തിനുമായി നിർമ്മിച്ചു നൽകി, വീടിന്റെ താക്കോൽദാനചടങ്ങിന്റെ ഉദ്ഘാടനം ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിക്കുന്നു

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 235 -ാമത് സ്‌നേഹഭവനം മൈലപ്ര വല്യയന്തി കല്ലുകാലായിൽ സജിതയ്ക്ക് ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്തോടെ നിർമ്മിച്ചു നൽകി. താക്കോൽ ദാനവും ഉദ്ഘാടനവും ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രതിനിധി സാബു കട്ടപ്പുറം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ, വാർഡ് മെമ്പർ ജനകമ്മ ശ്രീധർ , ഷിക്കാഗോ മലയാളി അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട്, സണ്ണി ചിറയിൽ, സാബു അച്ചേട്ട്, കെ.. പി. ജയലാൽ എന്നിവർ പ്രസംഗിച്ചു.