 
അടൂർ : പാർക്കിംഗ് ഗ്രൗണ്ടിൽ കിടന്ന അടൂർ മുനിസിപ്പൽ എൻജിനീയറുടെ കാർ കത്തിനശിച്ചു. അടൂർ നഗരസഭ എ. ഇ റഫീറിക്കിന്റെ കാറാണ് ഇന്നലെ പഴയ ടൗൺഹാൾ നിന്ന സ്ഥലത്തെ നഗരസഭയുടെ പാർക്കിംഗ് ഗ്രൗണ്ടിൽവച്ച് കത്തിനശിച്ചത്. ഉച്ചയ്ക്ക് കാർ പാർക്ക് ചെയ്തശേഷം മുനിസിപ്പൽ ഒാഫീസിലേക്ക് പോയതിനുശേഷമാണ് കാറിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാറിനുൾവശത്തും എൻജിൻ ഭാഗത്തും തീപിടിച്ചിരുന്നു.ഏറെ നേരംശ്രമിച്ചാണ് തീ അണച്ചത്. 2021 മോഡൽ ഹുണ്ടായി ക്രീറ്റ കാറാണ് കത്തിനശിച്ചത്. കാറിനുള്ളിലെ ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് കരുതുന്നു.