
പത്തനംതിട്ട :കർഷക മോർച്ച പത്തനംതിട്ട മണ്ഡലം മൈക്രോ ഫണ്ടിംഗ് ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ നിർവ്വഹിച്ചു.പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സുരേഷ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു. ചിങ്ങം ഒന്നിന് കർഷക മോർച്ചയുടെ നേതൃത്വത്തിൽ 5000 തെങ്ങിൻ തൈകൾ നടുവാൻ യോഗം തീരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ രാജേഷ്, സുരേഷ് പുളിവേലിൽ , ജനറൽ സെക്രട്ടറി കൃഷ്ണൻകുട്ടി നായർ , ജില്ലാ കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .