ചെങ്ങന്നൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ചെങ്ങന്നൂർ ഏരിയ വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണ്ടനാട് കൃഷ്ണപ്രിയ ബാലാശ്രമത്തിൽ കുട്ടികൾക്കായി ബോധവത്കരണ ക്ലാസും, മെഡിക്കൽ ക്യാമ്പും നടത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടത്തിയ പരിപാടി പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാസമിതി രക്ഷാധികാരി ടി.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ എസ്.ഗായത്രി, ഉണ്ണിമായ രാജീവ് എന്നിവർ നേതൃത്വം നൽകി. സമിതി സെക്രട്ടറി സജിത്ത് മംഗലത്ത്, എൻ.ശ്യാം എന്നിവർ പ്രസംഗിച്ചു.