പന്തളം :കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയുടെ സ്ഥാപക സെക്രട്ടറി ടി.സി. മത്തായിയുടെ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും വായനശാലയിൽ നടന്നു. പ്രസിഡന്റ് ജോസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.ഭാസ്‌കരൻ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി ഫോട്ടോ അനാച്ഛാദനം ചെയ്തു. ശശി പന്തളം പ്രസംഗിച്ചു.