29-vanitha-auto
ചെങ്ങന്നൂർ ബ്‌ളോക്കിലെ ആദ്യത്തെ വനിതാ ഓട്ടോ സർവ്വീസ് വെണ്മണിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി സുനിമോൾ ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: റീബിൽഡ് കേരളയുടെയും, കുടുംബശ്രീയുടെയും കുറഞ്ഞ പലിശയുള്ള വായ്പാ സഹായത്തോടെ ആരംഭിച്ച വനിതാ ഓട്ടോ സർവീസ് വെണ്മണി പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സി സുനിമോൾ ഉദ്ഘാടനം ചെയ്തു. വെണ്മണി പഞ്ചായത്ത് നാലാം വാർഡിൽ ചാങ്ങമല മീനത്തേതിൽ ടാപ്പിംഗ് തൊഴിലാളിയായ വിനോദിന്റെ ഭാര്യയും തുഷാര കുടുംബശ്രീ അംഗവുമായ മീരയാണ് സംരംഭക. ആറു സീറ്റുള്ള ഡീസൽ ഓട്ടോയ്ക്ക് 3.34 ലക്ഷം രൂപയാണ് വില. പഞ്ചായത്ത് സെക്രട്ടറി സ്‌നേഹജ ഗ്‌ളോറി, ജ്യോതി, സി.ഡി.എസ് ചെയർപേഴ്‌സൺ വത്സലാകുമാരി, ചിത്ര,എം. ഇ.സി മാരായ അൻജു, സുധീഷ്, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.