ചെങ്ങന്നൂർ: ജോലിക്കിടെ ഷോക്കേറ്റ് വൈദ്യുതി പോസ്റ്റിൽ നിന്ന് വീണ കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചെട്ടികുളങ്ങര ഈരഴ വടക്ക് കൈപ്പള്ളി കുളങ്ങര വീട്ടിൽ വിശാഖ് (31) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് തിരുവൻവണ്ടൂർ വനവാതുക്കരയിൽ ലൈനിൽ പണി നടത്തുമ്പോൾ ഷോക്കേറ്റ് വിശാഖ് തെറിച്ച് റോഡിൽ വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാഖിനെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം പിന്നീട്.