മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ജൈവ, അജൈവമാലിന്യങ്ങളും നീക്കുവാൻ നടപടി ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു അറിയിച്ചു. മാലിന്യം നീക്കം ചെയ്യുന്നതിനോടൊപ്പം പ്രധാന സ്ഥാപനങ്ങളിൽ ചുവരെഴുത്തും ആരഭിച്ചു. മെറ്റീരിയൻ കളക്ഷൻ സെന്ററിലെ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ ക്ലീൻ കേരള കമ്പനി നീക്കം ചെയ്യാൻ തുടങ്ങിയതായും പ്രസിഡന്റ് അറിയിച്ചു.