തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രീമിയം തുക അടച്ച് പോളിസി ലഭ്യമാക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. പദ്ധതിയിൽ അംഗമാകാൻ കർഷകർ വ്യക്തിഗത ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം. ജനകീയാസൂത്രണ പദ്ധതി പ്രകാരം കൂലിച്ചെലവ് സബ്‌സിഡി ലഭിക്കുന്നതിനും വിള ഇൻഷുറൻസ് നിർബന്ധമാണ്. വിതച്ചു 45 ദിവസത്തിനുള്ളിൽ ഇൻഷുർ ചെയ്യണം.