തിരുവല്ല : നിർദ്ധന കുടുംബത്തിന് സേവാഭാരതി സൗജന്യമായി വീടുനിർമ്മിച്ചു നൽകി. കുറ്റൂർ വാരണേത്ത്‌ മോടിയിൽ പ്രസന്നകുമാറിന് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം ദേശീയ സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡി. വിജയൻ നിർവഹിച്ചു. സേവാഭാരതി കുറ്റൂർ പഞ്ചായത്ത് കമ്മിറ്റിയാണ് പദ്ധതി നടപ്പാക്കിയത്. തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് എസ്.സുദീപ് അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ്. സേവകസംഘം നഗർസംഘചാലക് ഡി.പ്രസന്നകുമാർ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം രാജലക്ഷ്മി, പ്രസന്നകുമാർ കുറ്റൂർ, പ്രവീൺ കുമാർ, ശ്രീജആർ. നായർ, ആർ.രാജീവ്, പുഷ്പ വത്സകുമാർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.