തിരുവല്ല: കവിയൂർ ഞാലിയിൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ഫെബ്രുവരി ഏഴിന് സമാപിക്കും. ക്ഷേത്രം തന്ത്രി നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ കൊടിയേറ്റി. ദിവസവും ഏഴിന് ശ്രീഭൂതബലി, 8.15ന് ദേവീഭാഗവത പാരായണം. വൈകിട്ട് 7.15 ന് ശ്രീഭൂതബലി. 7.30 ന് കളമെഴുത്തും പാട്ടും. ഫെബ്രുവരി ആറിന് രാത്രി 9ന് പള്ളിവേട്ട എഴുന്നെള്ളത്ത്. 7ന് വൈകിട്ട് 5ന് കൊടിയിറക്ക്. 6ന് ആറാട്ട്.