
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്കൗണ്ടന്റ് കം ഡേറ്റാ എൻട്രി ഓപ്പറേറ്റർ (യോഗ്യത - ബി. കോം ബിരുദവും, പി. ജി. ഡി. സി. എയും), ഓവർസീയർ (യോഗ്യത - ഡിഗ്രി ഇൻ സിവിൽ എൻജിനീയറിംഗ് / അഗ്രികൾച്ചർ എൻജിനീയറിംഗ്) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മലയാളം കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തിദിവസങ്ങളിൽ ബന്ധപ്പെടണം. ഫോൺ : 0468 - 2242223.