അടൂർ നഗരസഭ​സാമൂഹ്യ സുരക്ഷാ പെൻഷൻ 2019 ഡിസംബർ 31 വരെയുളള ഗുണഭോക്താക്കളിൽ ഇതുവരെയും മസ്റ്ററിംഗ് ചെയ്തിട്ടില്ലാത്ത ഗുണഭോക്താക്കൾക്ക് മാത്രം മസ്റ്ററിംഗ് നടത്തുന്നതിന് 2022 ഫെബ്രുവരി 1 മുതൽ 20 വരെ സമയം അനുവദിച്ചിട്ടുളളതാണ്. മസ്റ്ററിംഗ് ആവശ്യമുളള ഗുണഭോക്താക്കൾ അക്ഷയകേന്ദ്രങ്ങൾ വഴി നടത്തുന്നതിന് സൗകര്യം 2022 ഫെബ്രുവരി 20 ന് അവസാനിക്കുന്നതിനാൽ അതിനു മുമ്പായി ഗുണഭോക്താക്കൾ മസ്റ്ററിംഗ് നടപടി പൂർത്തീകരിക്കേണ്ടതാണ്.