
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 2176 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
അടൂരിലും 113 പേരും പത്തനംതിട്ടയിൽ 205 പേരും തിരുവല്ലയിൽ 196 പേരും രോഗബാധിതരായി. കൊവിഡ് ബാധിതരായ അഞ്ചുപേർ ഇന്നലെ മരിച്ചു.
പുറമറ്റം സ്വദേശി (67), ഇലന്തൂർ സ്വദേശി (80), നാറാണംമൂഴി സ്വദേശി (96), പത്തനംതിട്ട സ്വദേശി (65), റാന്നിഅങ്ങാടി സ്വദേശി (75) എന്നിവരാണ് മരിച്ചത്.
ഇന്നലെ 3343 പേർ രോഗമുക്തരായി. ജില്ലക്കാരായ 12661 പേർ ചികിത്സയിലാണ്. ഇതിൽ 12372 പേർ ജില്ലയിലും 289 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു.